കഥകൾ എഴുതുന്നു. സിനിമകൾ ഒരുക്കുന്നു. സിനിമയെ വായിക്കുന്നു.
Bag Of Scripts ഒരു മലയാളം കഥപറച്ചിൽ സ്റ്റുഡിയോയാണ്. Ghostwriting, ഷോർട്ട് ഫിലിമുകളുടെ തിരക്കഥയും സംവിധാനവും, സിനിമ സ്വപ്നം കാണുന്നവർക്കും film schools-നും വേണ്ടിയുള്ള projects. ഒപ്പം ഒരു തിരക്കഥാകൃത്തിന്റെ കണ്ണിലൂടെയുള്ള സിനിമാ റിവ്യൂകളും.
ഓരോ കഥയ്ക്കും പറയാൻ ഒരു വഴിയുണ്ട്. അത് കണ്ടെത്തുന്നതാണ് ഞങ്ങളുടെ ജോലി.
CUT TO:
ഇതാണ് നമ്മുടെ രീതി!
GhostwritingShort Film DirectionScriptingFilm School ProjectsBoS ReviewBoS Revisitസിനിമാ കേസ് ഡയറിSince 2017
GhostwritingShort Film DirectionScriptingFilm School ProjectsBoS ReviewBoS Revisitസിനിമാ കേസ് ഡയറിSince 2017
What we do
സേവനങ്ങൾ
ഒരു ആശയം മാത്രമുള്ളവർക്കും, തിരക്കഥ വേണ്ടവർക്കും, ക്യാമറ വരെ കൂടെ വേണ്ടവർക്കും.
INT. YOUR NAME ON THE TITLE PAGE
Ghostwriting
നിങ്ങളുടെ ആശയം, ഞങ്ങളുടെ എഴുത്ത്, നിങ്ങളുടെ പേര്. സിനിമ, ഷോർട്ട് ഫിലിം, വെബ് സീരീസ്, ഓഡിയോ സീരീസ് എന്നിവയ്ക്ക് പൂർണ്ണ രഹസ്യാത്മകതയോടെ തിരക്കഥ എഴുതിത്തരുന്നു.
Film schools-നും വിദ്യാർത്ഥികൾക്കും വേണ്ടി projects ഏറ്റെടുക്കുന്നു. Diploma films, student short films, class projects എന്നിവയ്ക്ക് തിരക്കഥയും സംവിധാന പിന്തുണയും.
Bag Of Scripts രണ്ട് കഥപറച്ചിലുകാരുടെ കൂട്ടായ്മയാണ്. ഒരാൾ എഴുതുമ്പോൾ മറ്റേയാൾ ക്യാമറയ്ക്ക് പിന്നിൽ.
Gopikrishnan R
Founder
ഓരോ സിനിമയും രണ്ടുതവണ കാണുന്ന ഒരാൾ. ഒരിക്കൽ പ്രേക്ഷകനായി, പിന്നെ ഒരു തിരക്കഥയായി.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളം തിരക്കഥാകൃത്തും സംവിധായകനുമാണ് ഗോപികൃഷ്ണൻ ആർ. Bag Of Scripts-ന്റെ സ്ഥാപകൻ. Screenwriters Association of India (SWA)-യിൽ രജിസ്റ്റർ ചെയ്ത എഴുത്തുകാരൻ. മനുഷ്യമനസ്സിന്റെ ഇരുണ്ട ഇടനാഴികളിലൂടെ സഞ്ചരിക്കുന്ന സൈക്കോളജിക്കൽ ത്രില്ലറുകളാണ് ഇഷ്ട മേഖല. കഥാപാത്രങ്ങൾ പറയാത്തതും ഒരു രംഗം മറച്ചുവയ്ക്കുന്നതുമാണ് അദ്ദേഹത്തിന്റെ എഴുത്തിനെ മുന്നോട്ട് നയിക്കുന്നത്.
2021-ൽ അദ്ദേഹം എഴുതി സംവിധാനം ചെയ്ത Samasya: The Riddle പുരസ്കാരം നേടിയ ഷോർട്ട് ഫിലിമാണ്. Bag Of Scripts-ന്റെ പുതിയ ഷോർട്ട് ഫിലിമായ Friday, 8:08 PM എന്ന സൈക്കോളജിക്കൽ ത്രില്ലറിന്റെ തിരക്കഥയും അദ്ദേഹത്തിന്റേതാണ്.
സ്ക്രീനിനപ്പുറം ശബ്ദത്തിലൂടെയും കഥ പറയുന്നു. Kuku FM, Kuku TV, Radio Mango എന്നിവയ്ക്കായി തിരക്കഥകൾ എഴുതിയിട്ടുണ്ട്. Pratilipi Malayalam-ലും അദ്ദേഹത്തിന്റെ കഥകൾ വായിക്കാം.
എഴുത്തിലേക്ക് പൂർണ്ണമായി എത്തുന്നതിന് മുൻപ് പതിനഞ്ച് വർഷത്തിലേറെ finance മേഖലയിൽ പ്രവർത്തിച്ചു. ഒരു balance sheet-ലെ പൊരുത്തക്കേട് കണ്ടുപിടിക്കുന്ന അതേ കണ്ണുകൊണ്ടാണ് ഒരു തിരക്കഥയിലെ ഓട്ടകളും അദ്ദേഹം കണ്ടെത്തുന്നത്. ഇന്ന് മുഴുവൻ സമയവും എഴുത്തിനും Bag Of Scripts-നുമായി മാറ്റിവച്ചിരിക്കുന്നു.
ഇന്ന് BoS റിവ്യൂകളുടെ ശബ്ദം ഗോപികൃഷ്ണന്റേതാണ്. ഒരു സിനിമ നല്ലതോ മോശമോ എന്ന് പറയുന്നതിനേക്കാൾ, എന്തുകൊണ്ട് എന്ന് വിശദീകരിക്കുകയാണ് ലക്ഷ്യം. ഫാൻ ഫൈറ്റുകളില്ല, പെയ്ഡ് പ്രൊമോഷനില്ല. ഒരു എഴുത്തുകാരന്റെ സത്യസന്ധമായ വായന മാത്രം.
Krishnakumar Menon
Co-Founder
ക്യാമറയ്ക്ക് മുന്നിൽ തുടങ്ങി, ക്യാമറയ്ക്ക് പിന്നിലെത്തിയ കഥ.
Bag Of Scripts-ന്റെ സഹസ്ഥാപകനും സംവിധായകനുമാണ് കൃഷ്ണകുമാർ മേനോൻ. സിനിമയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം കുട്ടിക്കാലത്തേ തുടങ്ങിയതാണ്. ബാലതാരമായി അയലത്തെ അദ്ദേഹം, ലാളനം എന്നീ സിനിമകളിൽ അഭിനയിച്ചു. മലയാളത്തിലെ മഹാനായ സംവിധായകൻ കെ.ജി. ജോർജ്, ജൂഡ് അട്ടിപ്പേറ്റി എന്നിവരുടെ സീരിയലുകളിലും വേഷമിട്ടു.
സെറ്റുകളിൽ വളർന്ന ആ കുട്ടി പിന്നീട് "action" പറയുന്നയാളായി. 2017-ൽ Bag Of Scripts-ന്റെ യാത്രയ്ക്ക് തുടക്കമിട്ട Kalyana Then Nila എഴുതി സംവിധാനം ചെയ്തത് അദ്ദേഹമാണ്. 1.9 ലക്ഷത്തിലേറെ പേർ കണ്ട ആ ഷോർട്ട് ഫിലിം ഇന്നും ചാനലിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വീഡിയോയാണ്.
ഗോപികൃഷ്ണൻ എഴുതിയ Friday, 8:08 PM എന്ന സൈക്കോളജിക്കൽ ത്രില്ലർ സംവിധാനം ചെയ്യുന്നതും കൃഷ്ണകുമാറാണ്. ഒരാളുടെ എഴുത്തും മറ്റൊരാളുടെ കാഴ്ചയും ചേരുന്നിടത്താണ് Bag Of Scripts-ന്റെ സിനിമകൾ രൂപപ്പെടുന്നത്.
സിനിമയ്ക്ക് പുറത്ത് ഒരു IT കമ്പനിയിൽ Marketing Head ആയി പ്രവർത്തിക്കുന്നു. ഒരു ആശയം ആളുകളിലേക്ക് എത്തിക്കുക എന്നതാണ് രണ്ടിടത്തും അദ്ദേഹത്തിന്റെ ജോലി.
Contact
നമുക്കൊരു കഥ പറയാം
Ghostwriting, ഷോർട്ട് ഫിലിം, film school projects, review requests, brand partnerships. എന്തിനായാലും മെയിൽ ചെയ്യൂ. നിങ്ങളുടെ ആശയം രണ്ട് വരിയിൽ എഴുതിയാൽ മതി.